Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

പി.എസ്.സി ഉദ്യോഗാർഥികൾക്ക് ആശ്വാസം; 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി

പി.എസ്.സി ഉദ്യോഗാർഥികൾക്ക് ആശ്വാസം; 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമായി റാങ്ക് ലിസ്റ്റുകളുടെ കാലാവധി വീണ്ടും നീട്ടി. മെയ് 25 മുതൽ ഓഗസ്റ്റ് 31 വരെ കാലാവധി അവസാനിക്കാനിരുന്ന 289 റാങ്ക് ലിസ്റ്റുകളാണ് ഇനി നവംബർ 30 വരെ പ്രാബല്യത്തിൽ തുടരുമെന്ന് പി.എസ്.സി അറിയിച്ചു. വിവിധ റാങ്ക് ലിസ്റ്റുകളിലായി ഏകദേശം 30,845 ഉദ്യോഗാർഥികളാണ് നിയമനത്തിനായി കാത്തിരിക്കുന്നത്.

കാലാവധി അവസാനിക്കാനിരിക്കെ അവസരങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് പി.എസ്.സി നിർണായക തീരുമാനം എടുത്തത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. തുടർന്ന് വിഷയത്തിൽ സർക്കാർ ഇടപെടുകയും പി.എസ്.സിക്ക് പ്രത്യേക ശുപാർശ നൽകുകയും ചെയ്തു. പുതിയ സർക്കാരിന്റെ നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം ശുപാർശ അംഗീകരിക്കുകയായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും