|
Loading Weather...
Follow Us:
BREAKING

പടിഞ്ഞാറെക്കര ഗവ. എല്‍.പി. സ്‌കൂളില്‍ വര്‍ണ്ണകൂടാരം തുറന്നു

പടിഞ്ഞാറെക്കര ഗവ. എല്‍.പി. സ്‌കൂളില്‍ വര്‍ണ്ണകൂടാരം തുറന്നു
പടിഞ്ഞാറെക്കര ഗവ.എല്‍.പി. സ്‌കൂളിൽ വര്‍ണ്ണകൂടാരം പദ്ധതി സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പടിഞ്ഞാറെക്കര ഗവ.എല്‍.പി. സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്ത്വത്തില്‍ നിര്‍മിച്ച വര്‍ണ്ണകൂടാരം പദ്ധതി സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി. മികച്ച വിജയം നേടിയ പൂര്‍വ്വ വിദൃാര്‍ത്ഥികളെ ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി ആദരിച്ചു. ഡി.പി.സി. കെ.ജെ. പ്രസാദ്,  പ്രധാന അധ്യാപിക ഒ.പി. പ്രമീളാദേവി, പി.ടി.എ. പ്രസിഡന്റ് ജി. രമ്യ, സ്റ്റാഫ് സെക്രട്ടറി സി.ആര്‍. അജി, വാര്‍ഡ് മെമ്പര്‍ ശ്യാമള ദിനേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനൂപ്, സുലോചന പ്രഭാകരന്‍, രേവതി മനീഷ്, കെ.സി. ദീപ, ഡോ. എസ്. അനിത, സുജാത വാസുദേവന്‍, എം.വി. ജ്യോതിഷ എന്നിവര്‍ പ്രസംഗിച്ചു.