Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆
|
Loading Weather...
Follow Us:

പുരുഷ സ്വയംസഹായ സംഘത്തിൻ്റെ രണ്ടാം വാർഷികാഘോഷവും വ്യവസായ പദ്ധതി ഉദ്ഘാടനവും മുൻ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

പുരുഷ സ്വയംസഹായ സംഘത്തിൻ്റെ രണ്ടാം വാർഷികാഘോഷവും വ്യവസായ പദ്ധതി ഉദ്ഘാടനവും മുൻ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

ഇടവട്ടം: ഇടവട്ടം ലക്ഷ്യ സ്വയം സഹായ സംഘം രണ്ടാം വാർഷികാഘോഷവും വ്യവസായ പദ്ധതി ഉദ്ഘാടനവും
മുൻമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
20അംഗ പുരുഷ സ്വയം സഹായ സംഘം മാർക്കറ്റിൽ നിന്ന് നേരിട്ടെടുത്ത് സംസ്കരിച്ച് തയ്യാറാക്കുന്ന വിഷമയമില്ലാത്ത കറിപ്പൊടികളുടെ വ്യവസായ പാർക്കിൻ്റെ സ്വിച്ച് ഓൺ
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ നിർവഹിച്ചു.
സംഘം പ്രസിഡൻ്റ് എ.ആർ. റെജിമോൻ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന സംഘാംഗവും വ്യവസായിയുമായ വി.കെ. മുരളീധരൻ കടമ്പാലമിറ്റം ജയഗോപിനാഥിന് ഉത്പ്പന്നം നൽകി നിർവഹിച്ചു. സംഘാംഗം കടമ്പാലമിറ്റം ജി.ജയഗോപാൽ, എസ്. അരുൺ എന്നിവരെ ആദരിച്ചു. മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. തങ്കരാജ്, ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ഹരിക്കുട്ടൻ, പഞ്ചായത്തംഗം പി.കെ. മല്ലിക, സംഘം സെക്രട്ടറി എം.ജി. ശ്രീകാന്ത്, ആർ.രതീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ നവീന കൈകൊട്ടിക്കളിയും നടന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും