പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്
വൈക്കം: സീനിയർ ചേമ്പർ ഇൻറർനാഷണൽ വൈക്കം മേഖല പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് വൈകിട്ട് നടക്കും. പരുത്തുമുടി റോട്ടറി ഭവനിൽ ഇന്ന് വൈകിട്ട് 6.30നാണ് ചടങ്ങ്. സംസ്ഥാന സർക്കാരിന്റെ മികച്ച ചലച്ചിത്ര ഡബ്ബിങ് ആർട്ടിസ്റ്റ് അവാർഡ് നേടിയ വൈക്കം ഭാസിയെ ചടങ്ങിൽ ആദരിക്കും. ചടങ്ങിനോടനുബന്ധിച്ച് കുടുംബസംഗമവും നടക്കും. എസ്.എൻ.ആർ.പി.പി.എഫ് അഡ്വക്കറ്റ് എം. പി മുരളീധരൻ പ്രസിഡൻ്റായി സ്ഥാനമേൽക്കും. എസ്.എൻ.ആർ.പി.പി.എഫ്
ശിവപ്രസാദ് ആണ് പുതിയ സെക്രട്ടറി. എസ്.എൻ.ആർ. രാജേന്ദ്രൻ, എസ്.എൻആർ. അജിത്ത് വർമ്മ, എസ്.എൻ.ആർ. മനോജ് കെ. കൈമൾ എന്നിവരും സ്ഥാനങ്ങൾ ഏറ്റെടുക്കും. എസ്.എൻ.ആർ രമേഷ് കുമാർ, എസ്.എൻ.ആർ അഡ്വക്കേറ്റ് വേണു, എസ്.എൻ.ആർ ജോസഫ്, എസ്.എൻ.ആർ ഡോക്ടർ മനോജ്, എസ്.എൻ.ആർ.പി.പി.എഫ്. ബാബു കേശവൻ, എസ്.എൻ.ആർ. സന്തോഷ് പി.ജെ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും
Comments ()