പുത്തൻ ദൃശ്യാനുഭവങ്ങൾ തേടി ആനവണ്ടികളുടെ യാത്ര തുടരുന്നു

വൈക്കം: കാഴ്ചയുടെ, അനുഭവങ്ങളുടെ, അനുഭൂതികളുടെ പുതിയ ദൂരങ്ങളിലേക്ക് യാത്രികരെയും ചേർത്തുപിടിച്ച് വൈക്കം കെ.എസ്.ആർ.ടി.സിയുടെ ജൈത്രയാത്ര. കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പരിപാടിയുടെ ഭാഗമായി വിനോദയാത്രകൾ സംഘടിപ്പിക്കുന്നതിൽ തുടർച്ചയായ നാലാം വർഷവും വൈക്കം ഡിപ്പോ ഒന്നാമതെത്തി. ട്രിപ്പുകളുടെ എണ്ണത്തിൽ മാത്രമല്ല, പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയിലും ആറന്മുള പള്ളിയോട സേവാസംഘവുമായി സഹകരിച്ച് വള്ളസദ്യയിൽ എത്തിച്ച യാത്രക്കാരുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്ത് വൈക്കം ഡിപ്പോയാണ്. പുതിയ നിരവധി യാത്രളും കെ.എസ്.ആർ.ടി.സി. വൈക്കം ഡിപ്പോയിൽ നിന്ന് നടത്തുന്നുണ്ട്.

വൈക്കം ഡിപ്പോയിൽ നിന്ന് വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന വിനോദയാത്രകൾ: കൊല്ലൂർ മൂകാംബിക, ഉടുപ്പി, പറശ്ശിനിക്കടവ്- തിരുനാവായ, വിവിധ ക്ഷേത്രങ്ങൾ. തീയതി: ഒക്ടോ.12. സമയം: 1 മണി. നിരക്ക്: 2890 രൂപ. ബുക്കിംഗ് നമ്പർ: 9995987321 - പൊന്മുടി, കല്ലാർ, മീൻമുട്ടി വെള്ളച്ചാട്ടം, കാപ്പുകാട് ആനപരിപാലന കേന്ദ്രം, തീയതി: ഒക്ടോ. 11. സമയം: പുലർച്ചെ 4 മണി. നിരക്ക്: 1150 രൂപ. ബുക്കിംഗ് നമ്പർ: 9496540622. ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ, വാഗമൺ. തീയതി: ഒക്ടോ.12. സമയം: രാവിലെ 6 മണി. നിരക്ക്: 480 രൂപ. ബുക്കിംഗ് നമ്പർ : 9072324543, 9995987321. കൊല്ലം ജെ. കെ. റോയൽ ഹൗസ് ബോട്ട്, സാമ്പ്രാണി കോടി, മൺട്രോ തുരുത്ത്. തീയതി: ഒക്ടോ.18. സമയം: രാവിലെ 5 മണി. നിരക്ക്: 1790 രൂപ. ബുക്കിംഗ് നമ്പർ :9995987321. ഗവി, സത്രം ജീപ്പ് സഫാരി. തീയതി ഒക്ടോ. 15. സമയം: പുലർച്ചെ 4 മണി. നിരക്ക്: 2170 രൂപ. ബുക്കിംഗ് നമ്പർ: 9995987321.