|
Loading Weather...
Follow Us:
BREAKING

പുതുവർഷ സ്നേഹ സംഗമം

പുതുവർഷ സ്നേഹ സംഗമം
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ വൈക്കം യുണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്നേഹ സംഗമം വൈക്കം എസ്.എച്ച്.ഒ. എസ്. സുഖേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ പുതുവർഷ സ്നേഹ സംഗമം നടത്തി. വൈക്കം സത്യാഗ്രഹ സ്മാരക മെമ്മോറിയൽ ഹാളിൽ നടന്ന സംഗമം വൈക്കം സി.ഐ. എസ്. സുഖേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് രാജൻ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽ സലാംറാവൂത്തർ, നഗര സഭാംഗം ഗീതാപുരുഷൻ, കർഷക രത്ന അവാർഡ് ജേതാവ് ജോസഫ് മങ്ങാട്ടേപറമ്പിൽ , അരവിന്ദൻ കെ.എസ്. മംഗലം, രവിശങ്കർ , പി. സോമൻപിള്ള തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ജില്ലാ കമ്മറ്റി മെമ്പർ കെ.എസ്.കുമാരി , താലൂക്ക് സെക്രട്ടറി സി.ടി. കുര്യാക്കോസ്, മീരബെൻ, താലൂക്ക് ജോയിൻ്റ് സെക്രട്ടറി ശശികുമാർ, പ്രൊഫ. ഇ.എസ്. രമേശൻ, മുൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. ഹരിദാസ്, വനിത വിഭാഗം താലൂക്ക് ചെയർ പേഴ്സൺ ഗിരിജാദേവി, വൈക്കം ഗവൺമെൻ്റ് എൽ.പി.എസ് ഹെഡ് മിസ്ട്രസ് പി.ഒ. ടെസിമോൾ, താലൂക്ക് ട്രഷറർ കെ.സി. ധനപാലൻ എന്നിവർ പ്രസംഗിച്ചു.