പൂഴിക്കോലിൽ കാർഷിക വിള സംസ്കരണ ഫാക്ടറി പ്രവർത്തനം ആരംഭിച്ചു
വൈക്കം: വിലതകർച്ച ഉൾപ്പടെ നിരവധി കാരണങ്ങൾ കൊണ്ട് കർഷകർ ഇക്കാലത്ത് വലിയ പ്രതിസന്ധി നേരിടുമ്പോൾ അത് പരിഹരിയ്ക്കാനുള്ള ഏക പോംവഴി കാർഷിക ഉൽപ്പന്നങ്ങൾ മൂല്യ വർദ്ധിതമാക്കി വിപണിയിൽ എത്തിക്കുകയാണ് വേണ്ടതെന്ന് അഡ്വ മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. മധ്യകേരള ഫാർമർ പ്രൊഡുസർ കമ്പനി കടുത്തുരുത്തി പൂഴിക്കോലിൽ ആരംഭിച്ച കാർഷിക വിള സംസ്കരണ ഫാക്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാർമർ പ്രൊഡുസർ കമ്പനിയുടെ ചെയർമാൻ സാജൂ കുര്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത സിനിമാനടൻ ശ്രീനിവാസനും അഡ്വ.മോൻസ് ജോസഫ് എം.എൽ.എയും ചേർന്ന് നിലവിളക്കു കൊളുത്തി നിർവ്വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി മുഖ്യ പ്രഭാഷണം നടത്തി. മധ്യകേരള ഫാർമർ പ്രൊഡുസർ കമ്പനിയുടെ ഫൗണ്ടർ ചെയർമാൻ ജോർജ്ജ് കുളങ്ങര, കോ-ചെയർമാൻ എം.വി. മനോജ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജു ജോൺ ചിറ്റേഴത്ത്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് പുത്തൻ കാലാ, പി.എം.മാത്യു, റവ.ഫാദർ ജോർജ്ജ് അമ്പഴത്തിനാൽ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ. സിന്ധുമോൾ ജേക്കബ്, നയനബിജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷിജി കുര്യൻ, ജെസ്സി ലൂക്കോസ്, സാലി ജോർജ്ജ്, നീണ്ടൂർ സർവീസ് ബാങ്ക് പ്രസിഡൻ്റ് മത്തച്ചൻ ഉടുമ്പുകാലാ, പ്രമുഖ വ്യവസായി ടി.കെ രാജു പുല്ലുവേലിൽ, സെബിൻ മാത്യു, തോമസ് തട്ടുപുറം, ഡയറക്ടർമാരായ സെബാസ്റ്റ്യൻ കോട്ടൂർ, മോനിച്ചൻ ആദം കുഴി, ജോൺ ജോസഫ്, ഏലിയാസ്, രാധാകൃഷ്ണൻ, മാമച്ചൻ, കൃഷി ഓഫിസർ ബീനോയി തുടങ്ങിയവർ പ്രസംഗിച്ചു. കർഷകരും പ്രദേശവാസികളും അടക്കം നൂറ് കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു.