പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹ യജ്ഞ സമര്‍പ്പണ ചടങ്ങ് നടന്നു

വൈക്കം: മൂത്തേടുത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടത്തിയ സപ്താഹ യജ്ഞത്തിന്റെ സമര്‍പ്പണ ചടങ്ങ് ക്ഷേത്രം മണ്ഡപത്തില്‍ യജഞാചാര്യന്‍ വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരി നിര്‍വഹിച്ചു. യജഞാചാര്യന്‍ പളളത്തടുക്കം അജിത്ത് നമ്പൂതിരി, ക്ഷേത്രം മുഖ്യകാര്യദര്‍ശി എ.ജി. വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി എ.ജി. ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മീകരായിരുന്നു. രാവിലെ കലശപൂജ, കലശം എഴുന്നളളിപ്പ്, വിഷ്ണു സഹസ്രനാമം, സ്വധാമപ്രാപ്തി, അന്നദാനം, അത്താഴകഞ്ഞി എന്നിവയും നടന്നു. ചടങ്ങുകള്‍ക്ക് ആനത്താനത്ത് ബാലചന്ദ്രന്‍ നമ്പൂതിരി, മാനേജര്‍ സാഗര്‍കുമാര്‍, പത്മനാഭന്‍ ആലുവ, എസ്. ഉദയകുമാര്‍, പത്മാകൃഷ്ണൻ ഹൈദരാബാദ്, ഹരിപ്രിയ ഹൈദരാബാദ്, പ്രദീപ്കുമാര്‍ ചെമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.