Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

തുറുവേലിക്കുന്ന് ക്ഷേത്രത്തിൽ രാമായണ മാസാചരണം

വൈക്കം: എസ്.എൻ.ഡി.പി യോഗം 127-ാം നമ്പർ പടിഞ്ഞാറേക്കര ശാഖയിലെ തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷത്രത്തിലെ രാമായണ മാസാചരണം 17 ന് രാവിലെ 9 ന് ആരംഭിക്കും രാമായണ പാരായണ ആചാര്യൻ സദാശിവൻ കളപ്പുരപറമ്പിൽ, സഹആചാര്യൻ ശശിധരൻ മംഗളാലയം എന്നിവർ ക്ഷേത്രം പ്രസിഡൻ്റിൽ നിന്ന് രാമായണ ഗ്രന്ഥം ഏറ്റുവാങ്ങും. തുടർന്ന് കർക്കിടകം 31 വരെ രാമായണ പാരായണം, പ്രത്യേക ജന്മനക്ഷത്ര പൂജകൾ, ഗണപതിഹോമം, ഭഗവത് സേവ എന്നിവ ക്ഷേത്രം മേൽശാന്തി സിബിൻ ശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കും.

ശാഖാ യോഗത്തിലെ കുടുംബയൂണിറ്റ് അടിസ്ഥാനത്തിൽ രാമായണത്തിലധിഷ്ഠിതമായ ക്വിസ്സ് മത്സരവും ആഗസ്റ്റ് 15 ന് രാവിലെ 9 ന്  കനകാംബരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ എല്ലാവിഭാഗം ആളുകളേയും ഉൾപ്പെടുത്തി രാമായണം ക്വിസ്സ് മത്സരവും ഉണ്ടാകും. 12 ന് വെളുപ്പിന് 5 മുതൽ കർക്കിടക വാവുബലി ഇടുന്നതിനും ക്രമീകരണങ്ങൾ ഉണ്ടാകും. ചടങ്ങുകൾക്ക് ശാഖായോഗം പ്രസിഡൻ്റ് കെ. ദിവാകരൻ, സെക്രട്ടറി കെ.ജി. രാമചന്ദ്രൻ, കമ്മറ്റിയംഗം ഷിബു എന്നിവർ നേതൃത്വം നൽകും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും