'രഘുറാം' ചിത്രീകരണം പുരോഗമിക്കുന്നു
സെലസ്റ്റ്യ പ്രൊഡക്ഷന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമ്മിച്ച്, സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന തമിഴ് മലയാളം ചിത്രം 'രഘുറാം' കർണാടക, വയനാട്, ഭുതത്താൻകെട്ട് എന്നിവിടങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്നു. സുധിർ സി. ചക്കനാട്ട് കഥ, തിരക്കഥ,സംഭാഷണം നിർവഹിച്ചിരിക്കുന്നു ഒരു സമ്പൂർണ ആക്ഷൻ ത്രില്ലർ ചിത്രമായ രഘുറാമിന്റെ സംഘട്ടനം നിർവഹിച്ചിരിക്കുന്നത് ഡ്രാഗൺ ജിറോഷും, അഷ്‌റഫ് ഗുരുക്കളും ചേർന്നാണ്. ഹൈസിൻ ഗ്ലോബൽ വെൻച്ചർസും സി.കെ.ഡി.എൻ. കമ്പനിയും സഹനിർമാണം നിർവഹിക്കുന്നു. തമിഴ് നടൻ ആദിഷ് ബാലയും, ആദിശ്വ മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമ്പത് റാം, രമ്യ പണിക്കർ, ചാർമിള, അരവിന്ദ് വിനോദ് തുടങ്ങി തമിഴ്, മലയാളം താരങ്ങൾ രഘുറാമിൽ എത്തുന്നു. മലയാളത്തിന്റെ ആദ്യ ആക്ഷൻ ഹീറോ ആയ ജയന്റെ മകൻ മുരളി ജയൻ പ്രധാന ആക്ഷൻ രംഗത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിത്ത് പുന്നപ്രയും, ചന്ദു മേപ്പയൂരും ചേർന്നാണ്. അജു സാജൻ്റെ വരികൾക്ക് സായ് ബാലൻ സംഗീതം നൽകിയിരുന്നു.