'രഘുറാം' ജനുവരി 30ന് തീയേറ്ററുകളിലെത്തും
വൈക്കം: വൈക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെലസ്റ്റിയ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആദ്യ ചലച്ചിത്രമായ “രഘുറാം” 2026 ജനുവരി 30-ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നാടിന്റെ പശ്ചാത്തലത്തിൽ നിന്നുളള സിനിമയാണ് ഇത്. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ധ്രുവ് എന്ന പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ യുവപ്രതിഭ അരവിന്ദ് വിനോദ് അവതരിപ്പിക്കുന്നു. അഗോഷി എന്ന ശക്തവും ശ്രദ്ധേയവുമായ കഥാപാത്രത്തെ ക്യാപ്റ്റൻ വിനോദ് അവതരിക്കുന്നു. ഇരു കഥാപാത്രങ്ങളും വൈക്കത്തിന്റെ മണ്ണിൽ നിന്നുള്ളവരാണ്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തിൽ അഭിനയിക്കുന്നത് കേരളത്തിലെയും തമിഴ്നാട്ടിലെയും മികച്ച നടി നടന്മാരാണ്. ഹൊറർ–ആക്ഷൻ വിഭാഗത്തിൽ ഉൾപ്പെടുത്തി ചിത്രീകരിച്ച ഈ സിനിമയിൽ ആദ്യം മുതൽ അവസാനം വരെ ദുരൂഹതയും ആവേശവും നിലനിൽക്കുന്നു.