Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

ചെമ്മനത്ത് വട്ടവേലി റോഡ് ഉദ്ഘാടനം ചെയ്തു

ചെമ്മനത്ത് വട്ടവേലി റോഡ് ഉദ്ഘാടനം ചെയ്തു
ചെമ്മനത്ത് വട്ടവേലിൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ചെമ്മനത്ത് വട്ടവേലിൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഗവൺമെന്റ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പെടുത്തി 25 ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തിനായി അനുവദിച്ചത്. പൂർണ്ണമായും ആധുനിക നിലവാരത്തിലുള്ള കോൺക്രീറ്റ് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. മുൻ വൈക്കം എം.എൽ.എ സി.കെ ആശയുടെ നിർദ്ദേശപ്രകാരമാണ് ഈ പദ്ധതി അനുവദിക്കപ്പെട്ടത്. സ്വതന്ത്രമായ നടവഴി പോലും ഇല്ലാതിരുന്ന ഈ പ്രദേശത്തേക്ക് പുതിയ റോഡ് നിർമ്മിച്ച് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തിയ സംസ്ഥാന ഗവൺമെന്റിനോടുള്ള നന്ദി പ്രകടനവും കൂടിയായിരുന്നു ഈ ഉദ്ഘാടനം. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഈ റോഡിലേക്ക് ആവശ്യമായ സ്ട്രീറ്റ് ലൈനും ലൈറ്റും സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ അധ്യക്ഷത വഹിച്ചു. അഞ്ചാം വാർഡ് മെമ്പർ ദീപാ ബിജു മെമ്പർമാരായ വി.കെ ശ്രീകുമാർ, ഗീതാ പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജീനാ തോമസ് സി.ഡി.എസ് ചെയർപേഴ്സൺ ആശാ അഭിഷേക്, സിപിഐ ടിവി പുരം നോർത്ത് ലോക്കൽ സെക്രട്ടറി കെ.വി നടരാജൻ, സി.പി.എം നോർത്ത് ലോക്കൽ സെക്രട്ടറി എസ്. അനീഷ് എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും