|
Loading Weather...
Follow Us:
BREAKING

റാങ്ക് ജേതാവിനെ അനുമോദിച്ചു

റാങ്ക് ജേതാവിനെ അനുമോദിച്ചു
എം.ജി സർവകലാശാല എം.എസ്.സി ഓർഗാനിക് കെമിസ്ട്രി പരീയിൽ ഒന്നാം റാങ്ക് നേടിയ വി. ലക്ഷ്മി ലാലനെ സി.കെ ആശ എം.എൽ.എ. ഉപഹാരം നൽകി അനുമോദിക്കുന്നു

വൈക്കം: മഹാത്മാഗാന്ധി സർവകലാശാല എം.എസ്.സി ഓർഗാനിക് കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ വി. ലക്ഷ്മി ലാലനെ സി.പി.ഐ. കുന്നുവേലി ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. കുന്നുവേലി തൈക്കൂട്ടത്തിൽ കൃഷ്ണകൃപയിൽ വി ലാലന്റെയും സിജിമോളുടെയും മകളാണ് ലക്ഷ്മി.സി.കെ. ആശ എം.എൽ.എ ഉപഹാരം നൽകി. സി.പി.ഐ. കുലശേഖരമംഗലം ലോക്കൽ സെക്രട്ടറി പി.ആർ. ശരത് കുമാർ, ബ്രാഞ്ച് സെക്രട്ടറി വിജു വാലാച്ചിറ, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീമ ബിനു, കുലശേഖരമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.ടി. ജോസഫ്, ബ്രാഞ്ച് അസിസ്റ്റൻ്റ് സെക്രട്ടറി സുമിൻ രാജ് എന്നിവർ പങ്കെടുത്തു