റബ്ബർ ബോർഡിൻ്റെ കോട്ടേഴ്സിൽ വൻ മോഷണം
കോട്ടയം: കോട്ടയത്ത് റബ്ബർ ബോർഡിൻ്റെ കോട്ടേഴ്സിൽ വൻ മോഷണം.73 പവൻ സ്വർണ്ണം കവർന്നു. അഞ്ചു കോട്ടേഴ്സുകളിൽ മോഷ്ടാക്കൾ കയറി. രണ്ട് കോട്ടേഴ്സുകൾ നിന്നാണ് സ്വർണം കവർന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നു. കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളൂ. പ്രൊഫഷണൽ സംഘമാണ് മോഷണത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്.