രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി

വൈക്കം: വടക്കേനട കൃഷ്ണൻ കോവിൽ നവഗ്രഹക്ഷേത്രത്തിലെ ഭാഗവത സപ്താ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. കൊച്ചാലും ചുവട് ഭഗവതി സന്നിധിയിൽ നിന്നും ഘോഷയാത്ര ആരംഭിച്ച് യജ്ഞവേദിയിലെത്തി. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ശ്രീധര ശർമ്മ അസിസ്റ്റൻഡ് കമ്മിഷണർ പ്രവീൺ കുമാർ, ആചാര്യ മിനി നായർ എന്നിവർ പങ്കെടുത്തു. അഷ്ടമി രോഹിണി ദിനമായ 14 നാണ് സമാപനം