|
Loading Weather...
Follow Us:
BREAKING

രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി

രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി
ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര

വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ അഞ്ചാം ദിവസം നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. കരിമ്പൂഴിക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ രുഗ്മിണിയുടെ വിഗ്രഹം യജ്ഞ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് സ്വയംവര പൂജ നടന്നു. സ്വയംവര ഘോഷയാത്രയ്ക്ക് യജ്ഞാചാര്യൻ ഭാഗവതപത്മം മുണ്ടക്കയം മധു, കരയോഗ ഭാരവാഹികളായ എം.വി. രാധാകൃഷ്ണൻ നായർ, രാഗേഷ് ടി. നായർ, പി.സി. ശ്രീകാന്ത്, എം. ഹരിഹരൻ, അനൂപ്. ആർ. നായർ, വിജയകുമാർ, വിനോദ്കുമാർ, വനിതാ സമാജം പ്രവർത്തകർ എന്നിവർ നേതൃത്വം നല്കി.

0:00
/0:26