എസ്. ജാനകി അനുസ്മരണം നടന്നു
വൈക്കം: യുവകലാസാഹിതി വൈക്കം മണ്ഡലം കമ്മിറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണി ഗായിക എസ്. ജാനകി അനുസ്മരണം നടത്തു. ഗായകൻ ബി. ഹരികൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് പി. സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സാംജി ടി.വി പുരം, ശ്രീലത വർമ്മ, ഡി. മനോജ്, എം.കെ മുരളീധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഗാനസ്മൃതിയിൽ ബി. ഹരികൃഷ്ണൻ, പി.കെ ഹരിദാസ്, സുജാത ശ്രീകുമാർ, ഗീതാമോഹൻ വർമ്മ, ബിന്ദു ഹരിദാസ്, ശ്രീദേവി വി.പി, പ്രീയമ്മ, സായ്പ്രഭവ്, ഗിരീഷ്‌വർമ്മ, സത്യൻ, രഘു എന്നിവർ ഗാനാർച്ചന നടത്തി.

Comments ()