സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും
വൈക്കം: വൈക്കം ടൗൺ നോർത്ത് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയും, വൈക്കം താലൂക്ക് ആയുർവേദ ആശുപത്രിയും ചേർന്ന് 3ന് രാവിലെ 9.30 മുതൽ 12.30 വരെ ശ്രീനാരായണ പ്രാർത്ഥനാലായത്തിൽ സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തും.
നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്പസിഡന്റ് ഡോ. എം.കെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർമാരായ ഡോ. കെ. പ്രഹ്ളാദ്, ഡോ. ആർ. സൗമ്യ എന്നിവർ ബോധവത്കരണ ക്ലാസ്സെടുക്കും.