🔴 BREAKING..

സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്നു വിതരണവും നടത്തി

സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്നു വിതരണവും നടത്തി
ടൗൺ നോർത്ത് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയും താലൂക്ക് ആയുർവേദ ആശുപത്രിയും ചേർന്ന് നടത്തിയ സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം:  ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി വൈക്കം ടൗൺ നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്നു വിതരണവും നടത്തി.
ശ്രീനാരായണ പ്രാർത്ഥനാലയത്തിൽ നടന്ന ആയുർവേദ ചികിത്സാ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡോ. എൻ.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജി. ഹരികുമാർ, ഡോ. കെ. പ്രഹ്ളാദ്, ഡോ. ആർ. സൗമ്യ എന്നിവർ രോഗ പ്രതിരോധ വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. സെക്രട്ടറി പി.പി. പ്രകാശൻ, കൗൺസിലർമാരായ ബി. രാജശേഖരൻ, അശോകൻ വെളളവേലി, ബിജിമോൾ, സൊസൈറ്റി വൈസ് പ്രസിഡന്റ് ബിജു. വി. കണ്ണേഴത്ത്, ജഗദീഷ്. ഡി. അക്ഷര, ചന്ദ്രബാബു എഴുകണ്ടയിൽ എന്നിവർ പ്രസംഗിച്ചു.