Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

സൗജന്യ മൾട്ടിസ്പെഷ്യാലിറ്റി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി

സൗജന്യ മൾട്ടിസ്പെഷ്യാലിറ്റി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി
മാർ സ്ലീവാ മെഡിസിറ്റിയും, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതി കേരളയും എസ്.എം.വൈ.എം ഉം ചേർന്നു ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച്.എസ്.എസിൽ നടത്തിയ സൗജന്യ മൾട്ടി സ്പെഷ്യലിറ്റി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് പാലാ ന​ഗരസഭ ചെയർപേഴ്സൺ ദിയ ബിനു ഉദ്ഘാടനം ചെയ്യുന്നു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയും, ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതി കേരളയും എസ്.എം.വൈ.എം ഉം ചേർന്നു സൗജന്യ മൾട്ടി സ്പെഷ്യലിറ്റി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി. ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച്.എസ്.എസിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് പാലാ ന​ഗരസഭ ചെയർപേഴ്സൺ ദിയ ബിനു ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ ഫൊറോനാ ചർച്ച് വികാരി വെരി.റവ ഫാ. ജോസ് വള്ളോംപുരയിടത്തിൽ, മാർ സ്ലീവാ മെഡിസിറ്റി ബ്രാൻഡിം​ഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ്, ഐടി അസോ.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, സ​മ​ഗ്രം മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ ഡോ.ഷാൻസി റെജി, എസ്.എം.വൈ.എം ജനറൽ സെക്രട്ടറി സോന മാത്യു, ക്യാമ്പ് കോഓർഡിനേറ്റർ ഡോ.വിമൽ ശർമ്മ എന്നിവർ പ്രസം​ഗിച്ചു.ഐ.എച്ച്.കെ ജില്ലാ സെക്രട്ടറി ഡോ.ജ്യോതിഷ് ടി.കെ , ജില്ലാ കോർഡിനേറ്റർ ഡോ.ലിബിൻ ജോബ് എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ, ത്വക്‌രോഗം, വാതരോഗം, തൈറോയിഡ്, അലർജി, മാനസിക വൈകാരിക പ്രശ്നങ്ങൾ, പഠനവൈകല്യങ്ങൾ, ന്യൂറോ അസുഖങ്ങൾ എന്നീ വിഭാഗങ്ങളിലുള്ള വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടത്തി. മെഡികെയർ ലാബ് സൗജന്യ രക്തപരിശോധനകൾ നടത്തി. കുറിച്ചി ആതുരാശ്രമം മെഡിക്കൽസും ബാക്‌സൺ ഹോമിയോപ്പതിയുമാണ് മരുന്നുകൾ സൗജന്യമായി നൽകിയത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും