|
Loading Weather...
Follow Us:
BREAKING

സാമ്രാജ്യത്വ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

സാമ്രാജ്യത്വ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
സാമ്രാജ്യത്വ വിരുദ്ധ സദസ്സ് ജില്ലാ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ലോകസമാധാനത്തെ തന്നെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലും അമേരിക്കൻ സാമ്രാജ്യത്വ ശക്തിയുടെ ഇടപെടലുകളിലും പ്രതിഷേധിച്ച് സി.പി.എം. വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം തെക്കേനട പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച സാമ്രാജ്യത്വവിരുദ്ധ റാലിയിൽ നിരവധി പ്രവർത്തകർ അണിനിരന്നു. തുടർന്ന് വൈക്കം ബോട്ട്ജെട്ടി മൈതാനിയിൽ നടന്ന സാമ്രാജ്യത്വവിരുദ്ധ സദസ്സ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.ശശിധരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ.കെ. രഞ്ജിത്ത്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി. ഹരിദാസ്, കെ.കെ. ശശികുമാർ, പി.വി. പുഷ്‌ക്കരൻ ഡി.വൈ.എഫ്.ഐ. ബ്ലോക്ക്‌ സെക്രട്ടറി ആനന്ദ് ബാബു, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കവിത റെജി എന്നിവർ സംസാരിച്ചു.