സാധാരണക്കാരന്റെ ഭാഷയ്ക്ക് സൗന്ദര്യമുണ്ടെന്ന് ബഷീർ തെളിയിച്ചു: പി.കെ. ജലജാമണി
തലയോലപ്പറമ്പ്: തലമുറകൾ കൈമാറിയിട്ടും ഇന്നും പുതിയ വായനക്കാർ ബഷീറിലേക്ക് ആകർഷിക്കപ്പെടുന്നത് ഭാഷയുടെ ലാളിത്യമാണെന്ന് വനിതാ സാഹിതി ജില്ലാ സെക്രട്ടറി പി.കെ. ജലജാമണി പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ 32 -ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജലജാമണി. പാലാംകടവിലെ ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന സാഹിത്യ സദസിൽ ടി.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു.

ബഷീർ മാനവികതയുടെ സമകാല വായന എന്ന വിഷയ സംവാദത്തിൽ ഗവേഷകരായ ശ്രീലക്ഷ്മി എസ്. നായർ, കെ.എം. സ്മിത, എഴുത്തുകാരായ കെ.ആർ. സുശീലന്‍, സുധീന അൻസാദ്, ബഷീറിന്റെ സഹോദരി പാത്തുമ്മയുടെ മകളും ബഷീർ കഥാപാത്രവുമായ ഖദീജ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്ന൯, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ.സി.എം. കുസുമൻ എന്നിവർ സംസാരിച്ചു.
Comments ()