പാലാംകടവിൽ സാഹിത്യ സദസ് നാളെ
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പാലാംകടവിലെ ബഷീർ സ്മാരക മന്ദിരത്തിൽ നാളെ വൈകിട്ട് നാലിന് സാഹിത്യ സദസ്സ് നടക്കും.
ബഷീർ മാനവികതയുടെ സമകാല വായന എന്ന വിഷയത്തിൽ നടക്കുന്ന സംവാദം
വനിതാ സാഹിതി ജില്ലാ സെക്രട്ടറി പി.കെ ജലജാമണി ഉദ്ഘാടനം ചെയ്യും.

വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി പാത്തുമ്മയുടെ മകളും ബഷീർ കഥാപാത്രവുമായ ഖദീജ, ഗവേഷകരായ ശ്രീലക്ഷ്മി എസ്. നായർ, കെ.എം. സ്മിത, എഴുത്തുകാരായ കെ.ആർ. സുശീലന്‍, സുധീന അൻസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്ന൯ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ.സി.എം. കുസുമൻ എന്നിവർ സംസാരിക്കും.
Comments ()