Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വി.കെ.എസ് ശാസ്‌ത്ര സാംസ്‌കാരികോത്സവം വൈക്കത്ത്

വി.കെ.എസ് ശാസ്‌ത്ര സാംസ്‌കാരികോത്സവം വൈക്കത്ത്

വൈക്കം: വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവം സംഘാടക സമിതി രൂപീകരിച്ചു. വി.കെ.എസ് ശാസ്‌ത്ര സാംസ്‌കാരികോത്സവം 2026 ഒക്ടോബറിൽ വൈക്കത്ത് നടക്കും. ഓക്ടോബർ രണ്ട്, മൂന്ന്, നാല് തീയതികളിലാണ് വൈക്കത്ത് വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവം നടത്തുന്നത്.

സംഘാടക സമിതി രൂപീകരണ യോഗം വൈക്കം സമൂഹം ഹാളിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.പി.സി.എസ് പ്രസിഡൻ്റ് അഡ്വ.പി.കെ. ഹരികുമാർ
മുഖ്യ പ്രഭാഷണം നടത്തി.
സംഘാടക സമിതി ചെയർമാനായി കെ.കെ. ശശികുമാറിനേയും
ജനറൽ കൺവീനറായി ജോജി കൂട്ടുമ്മേലിനേയും ട്രഷററായി എം.എസ് രാജേഷിനേയും 201അംഗ
കമ്മറ്റിയും തിരഞ്ഞെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും