കൊച്ചിളംകാവ് ദേവീക്ഷേത്രത്തിൽ സപ്താഹത്തിന് ദീപം തെളിയിച്ചു
വൈക്കം: കൂവം ചേന്തുരുത്ത് കൊച്ചിളംകാവ് ദേവീക്ഷേത്രത്തിൽ 10-ാം മത് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവ്വഹിച്ചു.
എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. കൂവം ചേന്തുരുത്ത് ശാഖാ പ്രസിഡന്റ് കെ.എം. സന്തോഷ്, സെക്രട്ടറി രാജീവ് പേരത്തറ, ക്ഷേത്രം സെക്രട്ടറി തുളസീദാസ് പേരത്തറ, മേൽശാന്തി ബിനുശാന്തി, യജ്ഞാചാര്യൻ മധു മുണ്ടക്കയം എന്നിവർ പങ്കെടുത്തു.
Comments ()