🔴 BREAKING..

ശാസ്ത്ര ഗവേഷണ രംഗത്തെ പുത്തനറിവുകൾ നേടാൻ വിദ്യാർത്ഥികൾ ശ്രമിക്കണം- എസ്. രമാകാന്തൻ

ശാസ്ത്ര ഗവേഷണ രംഗത്തെ പുത്തനറിവുകൾ നേടാൻ വിദ്യാർത്ഥികൾ ശ്രമിക്കണം- എസ്. രമാകാന്തൻ
വല്ലകം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ശാസ്ത്ര സെമിനാർ റോക്കറ്റ് പ്രൊപ്പലന്റ് പ്ലാന്റ് സയന്റിസ്റ്റ് എസ്. രമാകാന്തൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം:  ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തനറിവുകൾ ചെറുപ്രായത്തിൽ തന്നെ സ്വയുക്തമാക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് റോക്കറ്റ് പ്രപ്പലന്റ് പ്ലാന്റ് സയന്റിസ്റ്റ് എസ്. രമാകാന്തൻ പറഞ്ഞു. വല്ലകം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ശാസ്ത്ര രംഗം ക്ലബിന്റെ നേതൃത്വത്തിൽ 'സൈഫേരി എക്സ്‌പോ' യുടെ ഭാഗമായി നടത്തിയ ശാസ്ത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെമിനാറിൽ സ്‌കൂൾ മാനേജർ ഫാ. ടോണി കോട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ജോർജ് വർഗ്ഗീസ്, പ്രിൻസിപ്പാൾ സുജാമോൾ ജോർജ്, പി.റ്റി.എ. പ്രസിഡന്റ് എ.ജെ. സന്തോഷ്, അജയ് ജോൺ, ബിനി ജോസ്, ശ്രേയ എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര, ഗണിത, സാമൂഹ്യ, ശാസ്ത്ര പ്രവർത്തിപരിചയ, ഐ ടി മേഖലകളിൽ കുട്ടികൾ നേടിയ അറിവുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവിധ മാതൃകകൾ പ്രദർശിപ്പിച്ചു