സഹകരണ ഡ്രൈ ക്ലീനിങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

വൈക്കം: വൈക്കം താലൂക്ക് ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ഡ്രൈ ക്ലീനിങ് സ്റ്റുഡിയോ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് അഡ്വ.എം.എസ്. കലേഷ് അദ്ധ്യക്ഷത വഹിച്ചു. സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടർ സി.എസ്. പ്രിയ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. സംഘം മുൻ പ്രസിഡൻ്റ് പി.സോമൻ പിള്ള പദ്ധതി വിശദീകരണം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് ടി.എസ്. വിനോദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, സി.പി.എം ഏരിയ സെക്രട്ടറി പി. ശശിധരൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി രൂപേഷ്.ആർ.മേനോൻ, സഹകരണ വേദി മണ്ഡലം കമ്മിറ്റി അംഗം കെ.വി. പവിത്രൻ, കെ. പ്രിയമ്മ, ആർ. സുരേഷ്, കെ.കെ. സചിവോത്തമൻ എന്നിവർ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്ലീന്‍സ് 24 ഡ്രൈ ക്ലീൻ സ്റ്റുഡിയോ സന്ദർശിച്ചു.
