ശ്രീബലിയും കാഴ്ചശ്രീബലിയും ഭക്തിസാന്ദ്രം
ആർ.സുരേഷ്ബാബു
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ നാലാം ഉത്സവ നാളിലെ ശ്രീബലിയും കാഴ്ചശ്രീബലിയും ഭക്തിസാന്ദ്രമായി. മൂന്ന് ഗജവീരന്മാർ അണിനിരന്ന എഴുന്നള്ളിപ്പിന് വിവിധ വാദ്യമേളങ്ങൾ അകമ്പടിയായി. അഷ്ടമിയുടെ അഞ്ചാം ദിനമായ നാളെ നാല് താലപ്പൊലികൾ ക്ഷേത്രത്തിൽ എത്തും. കെ.പി.എം.എസ് വൈക്കം യൂണിയൻ, ഉള്ളാട മഹാസഭ വൈക്കം താലൂക്ക് കമ്മറ്റി, പരവർ സർവീസ് സൊസൈറ്റി, പട്ടിക വർഗ്ഗ ഊരു കൂട്ടം മഹാസഭ എന്നിവരുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ താലപ്പൊലി വൈകിട്ട് 6 നടക്കും.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നാളെ
രാവിലെ 5 മുതൽ പാരായണം,7.30 ന് സംഗീതാർച്ചന, 8 ന് ശ്രീബലി, സംഗീതാർച്ചന 9 ന് തിരുവാതിര, 10.30 ന് ഗാനാർച്ചന,1 ന് ഉത്സവബലി ദർശനം, തിരുവാതിര,1.30 ന് ഗാനാർച്ചന, 2.40 ന് തിരുവാതിര, 5 ന് സോപാന സംഗീതം, കാഴ്ച ശ്രീബലി, 6 ന് പൂത്താലം വരവ്, നൃത്ത നൃത്യങ്ങൾ,11 ന് കൂടിപ്പൂജ വിളക്ക്
പത്മശാലിയ വനിതാസംഘത്തിൻ്റെ നേതൃത്വത്തിൽ താലപ്പൊലി നടത്തി
വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് പത്മശാലിയ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന താലപ്പൊലി ഭക്തി സാന്ദ്രമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന താലപ്പൊലിക്ക് ഭാരവാഹികളായ പി.പി. ബാബു, എം.വി.ശിവകുമാർ , ജയചന്ദ്രൻ സാരംഗി, മോഹനൻ പുതുശ്ശേരി, പ്രകാശൻ പിള്ള ശ്രിമൂലം, വി.കെ രാജപ്പൻ പിള്ള, ബാലകൃഷ്ണപിള്ള , ടി.ആർ.ഗിരിജ, സുധാ ശിവകുമാർ , സീമ സന്തോഷ്, പ്രീതാരാമചന്ദ്രൻ , സ്മിത സുധീർ , വിജി ചന്ദ്രശേഖരൻ , ഇ. പി.മിനിമോൾ എന്നിവർ നേതൃത്വം നല്കി.
വിശ്വകർമ്മ മഹാസഭ വൈക്കം യൂണിയന്റെ നേതൃത്വത്തിൽ വൈക്കം ക്ഷേത്രത്തിൽ താലപ്പൊലി നടന്നു. ഭാരവാഹികളായ പി.ജി. ശിവദാസൻ , എസ്. കൃഷ്ണൻ , ബിന്ദു മോഹൻ , രുഗ്മിണി നാരായണൻ , എ. മനോഹരൻ , പി.കെ.. മോഹൻ ദാസ് , എസ് കൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.
