ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണയജ്ഞം തുടങ്ങി
വൈക്കം: കുടവെച്ചൂര്‍ 746-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ശിവപുരാണ യജ്ഞത്തിന്റെ ദീപപ്രകാശനം യജ്ഞാചാര്യന്‍ ഡോ. പള്ളിക്കല്‍ സുനില്‍ നിര്‍വഹിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാന്‍ പ്ലാവിന്‍ മരത്തില്‍ തീർത്ത ശിവലിംഗം താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രം തന്ത്രിയുടെയും മേല്‍ശാന്തിയുടെയും നേതൃത്ത്വത്തില്‍ യജ്ഞവേദിയിലേക്ക് എഴുന്നള്ളിച്ചു. യജ്ഞസമാരംഭ സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് വി.കെ. ജയന്‍ അധ്യക്ഷത വഹിച്ചു. എ.കെ.ഡി.എസ്. ബ്രാഞ്ച് പ്രസിഡന്റ് വിഷ്ണു ടെന്‍സ് ഗ്രന്ഥ സമര്‍പ്പണവും, കെ.പി.എം.എസ്. ബ്രാഞ്ച് പ്രസിഡന്റ് ടി. വിനോദ് അന്‍പൊലി സമര്‍പ്പണവും നടത്തി. ശാഖാ സെക്രട്ടറി പി.കെ. മുരളീധരന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവധ ദിവസങ്ങളില്‍ ഗണപതിഹോമം, പ്രഭാഷണം, അമൃതഭോജനം, ലളിതസഹസ്രനാമം, ശിവരാത്രി മാഹാത്മ്യം, രുദ്രാക്ഷ മാഹാത്മ്യം, സമൂഹ ഭസ്മാഭിഷേകം, ദുരന്ത ദുരിത ദുഖ നിവാരണ ഹോമം, വിദ്യാരാജഗോപാല മന്ത്രാര്‍ച്ചന, കുങ്കുമാഭിഷേകം, ബാലലക്ഷ്മി പൂജ, ചരുഹോമം, ഉണ്ണിയൂട്ട്, പാര്‍വ്വതി പരിണയം, മഹാസര്‍വ്വൈശ്വര്യ പൂജ, മഹാമൃത്യഞ്ജയ ഹോമം, മാതൃപൂജ, മഹാഗണപതി ഹോമം, അവഭൃഥസ്‌നാനം എന്നിവ പ്രധാന ചടങ്ങുകളാണ്.