|
Loading Weather...
Follow Us:
BREAKING

ശ്രീനാരായണ ധർമ്മവിചാര യജ്ഞം

ശ്രീനാരായണ ധർമ്മവിചാര യജ്ഞം
ശ്രീനാരായണ ധർമ്മ വിചാര യജ്ഞത്തിൻ്റെ പ്രവർത്തക യോഗം ശിവഗിരിമഠം സ്വാമി പ്രബോധ തീർത്ഥ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരാണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ്റേയും ശാഖകളുടേയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 3 വരെ വടകര ശാഖാ ആഡിറ്റോറിയത്തിൽ ശ്രീനാരായണ ധർമ്മ വിചാരയജ്ഞം നടത്തുന്നതിന് യൂണിയൻ ആഡിറ്റോറിയത്തിൽ ചേർന്ന ശാഖാ ഭാരവാഹികൾ, വനിതാസംഘം, യൂത്ത് മൂവ്മെൻ്റ്, വിവിധ പോഷക സംഘടനകൾ എന്നിവയുടെ സംയുക്ത യോഗം  തീരുമാനിച്ചു. ശിവഗിരിമഠം സ്വാമി പ്രബോധതീർത്ഥ സ്വാമി യോഗം ഉന്മഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ, വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് രാജപ്പൻ, കൗൺസിലർ യു.എസ്. പ്രസന്നൻ, പി.കെ. വേണുഗോപാലൻ, ധന്യാ പുരുഷോത്തമൻ, വത്സ മോഹൻ, രാജി ദേവരാജൻ എന്നിവർ പ്രസംഗിച്ചു, ശ്രീനാരായണ ധർമ്മവിചാരയജ്ഞ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു