ശ്രീനാരായണ ശരവണഭവ ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാരക്രിയകളും അഷ്ടബന്ധ നവീകരണ കലശവും തുടങ്ങി
വൈക്കം: വെച്ചൂര്‍ അച്ചിനകം 601-ാം നമ്പര്‍ സി. കേശവന്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ശരവണഭവ ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാരക്രിയകളും അഷ്ടബന്ധ നവീകരണകലശവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടങ്ങി. ഏഴ് ദിവസം നീളുന്ന ചടങ്ങിന്റെ ദീപപ്രകാശനം വിജയാ ഫാഷന്‍ ജ്വവല്ലറി എം.ഡി. ജി. വിനോദ് നിര്‍വഹിച്ചു. യജ്ഞവേദിയില്‍ തന്ത്രി എം.എന്‍. ഗോപാലന്‍, ജിതിന്‍ ഗോപാല്‍ തന്ത്രി, മേല്‍ശാന്തി അനീഷ് തിലകന്‍, ക്ഷേത്രം ശാന്തി സന്ദീപ് എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. 27-ന് ഉച്ചയ്ക്ക് മഹാപ്രസാദഊട്ടോടെ ചടങ്ങുകള്‍ സമാപിക്കും. ക്ഷേത്രം പ്രസിഡന്റ് വി.കെ. സുഗുണന്‍, സെക്രട്ടറി സുകന്യ ശ്രീജി, കണ്‍വീനര്‍ അജയകുമാര്‍, വനിതാ സംഘം പ്രസിഡന്റ് സൗമ്യ സിനിമോന്‍, വൈസ് പ്രസിഡന്റ് സിനി കുഞ്ഞുമോന്‍, സെക്രട്ടറി ജനത തങ്കരാജ്, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ അശ്വിന്‍ എം. ദാസ്, ശ്രീലക്ഷ്മി സുനില്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ പ്രസാദശുദ്ധി, മുളയിടല്‍,അത്താഴക്കഞ്ഞി, പ്രോക്ത ഹോമം, ലളിതാസഹസ്രനാമജപം, ഹോമകുണ്ഡങ്ങളുടെ ശുദ്ധി, തത്വകലശാഭിഷേകം, അധിവാസ ഹോമം, അനുജ്ഞാ കലശത്തിന്റെ അധിവാസം, ബ്രഹ്‌മകലശ പൂജ, ജലദ്രോണി പൂജ, കലശാദിവാസം, സ്വര്‍ണ്ണ ഗൈവേയക സമര്‍പ്പണം, ഗുരുപൂജ, ബ്രഹ്‌മ കലശാഭിഷേകം എന്നിവ നടക്കും.