|
Loading Weather...
Follow Us:
BREAKING

സി പി ഐ കോട്ടയം ജില്ലാ സമ്മേളനം- വൈക്കം ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സി പി ഐ കോട്ടയം ജില്ലാ സമ്മേളനം- വൈക്കം ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

വൈക്കം: സി പി ഐ കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് (ആഗസ്റ്റ് 08) വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2 മുതൽ വൈകിട്ട് 7വരെ വൈക്കം ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തലയോലപ്പറമ്പ് ഭാഗത്തുനിന്നു വരുന്ന കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ ലിങ്ക് റോഡ് നോർത്ത്, സൗത്ത് വഴി ദളവാകുളം സ്റ്റാൻഡ് വരെയും അതുവഴി തന്നെ തിരിച്ചും പോകണം. എറണാകുളം ഭാഗത്ത്‌ നിന്നും വരുന്ന ട്രാൻസ്പോർട്ട്, സ്വകാര്യ ബസുകൾ വലിയകവല കൊച്ചുകവല സ്റ്റാൻഡ് വരെയും തിരിച്ചും ഇതുവഴി പോകണം.ടി.വി പുരം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പടിഞ്ഞാറെപാലം വഴി തോട്ടുവക്കം തെക്കേനട കിഴക്കേ നടവഴി ദളവാകുളം സ്റ്റാൻഡിലും തിരിച്ചും അതുവഴി പോകണം. വെച്ചൂർ നിന്നും വരുന്ന വാഹനങ്ങൾ തോട്ടുവക്കം തെക്കേനട കിഴക്കേനട വഴി ദളവാകുളം സ്റ്റാൻഡിൽ എത്തി തിരിച്ച് മുരിയംകുളങ്ങര വഴി കവരപ്പാടി ചേരുംചുവട് വഴി പോകണം