സീനിയർ ചേമ്പർ വയലാർ ഗാനസന്ധ്യ
വൈക്കം: സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈക്കം ലീ ജിയൻ സംഘടിപ്പിച്ച വയലാർ ഗാനസന്ധ്യയും കുടുംബസംഗമവും ചേമ്പർ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ദേശീയ വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാൽ മുഖ്യ പ്രസംഗം നടത്തി. സെക്രട്ടറി സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. വയലാർ ഗാനസന്ധ്യക്കും കലാപരിപാടികൾക്കും എസ്. സന്തോഷ് കുമാർ, വൈക്കം നന്ദനൻ, അഡ്വ എം.പി. മുരളീധരൻ, എം.ബാബു, അജിത് വർമ്മ, എം.എസ്. രാജൻ, അനിൽ കുമാർ, മനോജ് കൈമൾ, ഗീത ഗോപകുമാർ, ബാഹുലയൻ, തുടങ്ങിയവർ നേതൃത്വം നൽകി.