|
Loading Weather...
Follow Us:
BREAKING

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണം ഫെയര്‍ വൈക്കത്തും കടുത്തുരുത്തിയിലും നാളെ തുടങ്ങും

വൈക്കം: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഓണത്തോട് അനുബന്ധിച്ച് വൈക്കം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളില്‍ 31 മുതല്‍ സെപ്തംബര്‍ 4 വരെ ഓണം ഫെയര്‍ നടത്തും. അരിയും വെളിച്ചെണ്ണയും അടങ്ങുന്ന ഭക്ഷ്യ വസ്തുക്കള്‍ ന്യായ വിലയ്ക്ക് ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്കായി വന്‍ വിലക്കുറവും ഓഫറുകളും പ്രത്യേക സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്.
വൈക്കത്തെ ഓണം ഫെയര്‍ വൈക്കം സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റിന്റെ സമീപത്ത് നാളെ രാവിലെ 10.30-ന് സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തിയിലെ ഓണം ഫെയര്‍ സപ്ലൈക്കോ മാര്‍ക്കറ്റിന് സമീപം നാളെ വൈകിട്ട് 4.30-ന് മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.