Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

സ്കൂളിൻ്റെ മതിൽ ഇടിഞ്ഞുവീണ് പെട്ടിക്കട തകർന്നു

എസ്. സതീഷ്കുമാർ

സ്കൂളിൻ്റെ മതിൽ ഇടിഞ്ഞുവീണ് പെട്ടിക്കട തകർന്നു

ഇലഞ്ഞി: കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ സ്കൂളിൻ്റെ മതിൽ ഇടിഞ്ഞുവീണ് ഇലഞ്ഞിയിൽ പെട്ടിക്കട തകർന്നു. ചിറക്കുഴി ഉന്നതിയിൽ താമസിക്കുന്ന കുരുന്നും കരയിൽ തോമസിന്റെ ഏക വരുമാന മാർഗ്ഗമായ പെട്ടിക്കടയാണ് പൂർണ്ണമായി തകർന്നത്. ഇലഞ്ഞി സെൻറ് ഫിലോമിനാസ് സ്കൂളിൻ്റെ മതിൽ ഇടിഞ്ഞുവീണാണ് അപകടം. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അധികൃതർ പരിശോധിക്കണമെന്നും, പഞ്ചായത്ത് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് തോമസിന്റെ കട പുനർനിർമ്മിച്ച് നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. കാലവർഷത്തിനു മുന്നോടിയായി അപകടാവസ്ഥയിലുള്ള മതിലുകളും നിർമ്മിതികളും നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നും ഭാരതീയ ജനതാ പാർട്ടി ഇലഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അജിമലയിലിൻ്റെ നേതൃത്വത്തിൽ കർഷക മോർച്ച എറണാകുളം ജില്ലാ വൈസ് പ്രസിഡൻറ് രാജേഷ് മരങ്ങാട്ട്, സി.ഡി അശോകൻ, എസ്. സുധീഷ്കുമാർ, പി.എം. രാമൻകുട്ടി തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും