സ്‌നേഹ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷവും സ്‌നേഹസംഗമവും നടത്തി

വൈക്കം: കിഴക്കേനട സ്‌നേഹ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷവും സ്‌നേഹസംഗമവും നടത്തി.
പൂക്കളം, അംഗങ്ങളുടേയും കുട്ടികളുടേയും കലാപരിപാടികള്‍, ഓണസദ്യ എന്നിവയായിരുന്നു പരിപാടികള്‍. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം വൈക്കം ഡി.വൈ.എസ്പി ടി.ബി. വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. സുഖേഷ് ബോധവത്കരണ ക്ലാസ്സെടുത്തു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. സെക്രട്ടറി കെ. ശിവപ്രസാദ്, രാജന്‍ അക്കരപ്പാടം, എസ്. ഹരിദാസന്‍ നായര്‍, ലേഖ അശോകന്‍, വി.കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അത്താഴ വിരുന്നും നടത്തി.