|
Loading Weather...
Follow Us:
BREAKING

സ്നേഹ സംഗമം നടത്തി

സ്നേഹ സംഗമം നടത്തി
മടിയത്ര കൂട്ടായ്മ എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹ സംഗമം വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം വെസ്റ്റ് ഗവൺമെൻ്റ് ഹയർ സെക്കൻഡറിയിൽ 1988-89 അധ്യയന വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയ പൂർവവിദ്യാർഥികൾ മടിയത്ര കൂട്ടായ്മ എന്ന പേരിൽ സ്നേഹ സ്മരണ പുതുക്കി. മടിയത്ര എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന പൂർവ വിദ്യാർഥി സംഗമം വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. സജീവ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പൂർവവിദ്യാർഥിയും പൊതു പ്രവർത്തകനുമായിരിന്ന ആർ. ബിജുവടക്കം അകാലത്തിൽ വേർപ്പെട്ട സതീർഥ്യർക്ക് യോഗം സ്മരണാഞ്ജലി അർപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ സൗദാമിനി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. സാംജി ടി.വി. പുരം, കെ.ജി. ജയകുമാർ, ജയ്മോൻ കട്ടപ്പന, ജ്യോതികുമാർ, കെ.എൻ. സന്തോഷ്, വി.ടി. പ്രസാദ്, രൂപേഷ്, സീമ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ, സ്നേഹവിരുന്ന് തുടങ്ങിയവ നടന്നു.