Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

സ്‌നേഹസ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബ് ഉദ്ഘാടനം 30 ന്

സ്‌നേഹസ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബ് ഉദ്ഘാടനം 30 ന്

തലയോലപറമ്പ്: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് അവർക്ക് തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഒരുക്കുന്ന സ്‌നേഹസ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബ് പ്രവർത്തന സജ്ജമായി. തലയോലപറമ്പ് മുഹമ്മദ് ബഷീർ സ്മാരക സ്‌കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന
വൈക്കം ബിആർസിയോടുചേർന്ന് കരിപ്പാടം ആർബീ കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.കെ.രാജു പുല്ലുവേലിലാണ്65ലക്ഷം രൂപ വിനിയോഗിച്ച് 2700ചതുരശ്രഅടി വിസ്‌തൃതിയിൽ അത്യാധുനിക സൗകര്യങ്ങളോട സ്‌നേഹ സ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബ് നിർമിച്ചത്. 30ന് വൈകുന്നേരം നാലിന് തലയോലപറമ്പ് വൈക്കം മുഹമ്മദ്‌ ബഷീർ സ്മാരക ഗവണ്മെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ
സ്‌നേഹ സ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബ് ആർബീ കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.കെ.രാജുപുല്ലുവേലിൽ നാടിന് സമർപ്പിക്കും. തുടർന്ന്സ്‌നേഹ സ്പർശം ഇൻക്ലൂസീവ് കെയർ ഹബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിക്കും. കെ.ബിനിമോൻ എം എൽ എ അധ്യക്ഷത വഹിക്കും.
മൾട്ടി സെൻസറി പാർക്കിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ജോസ് വേലിക്കകവും ഒക്യുപേഷണൽ തെറാപ്പി പാർക്ക് ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസും നിർവഹിക്കും.
ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ
കരിപ്പാടം ആർബീ കെയർ ഫൗണ്ടേഷൻ തലയോലപ്പറമ്പ്,വെളളൂർ, മറവൻതുരുത്ത്,ചെമ്പ് പഞ്ചായത്തുകളിലെ നിർധനരായ രോഗികൾക്ക് മരുന്നുകൾ,വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് എന്നിവയും നൽകിവരുന്നു.
പ്രാദേശിക പരിഗണനയില്ലാതെ വയോജനങ്ങൾക്ക് വിശ്രമിക്കുന്നതിനും ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനുമൊക്കെയായി പൊതു ഇടമായി ഒരുപകൽവീടും ഒരുക്കിയിട്ടുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും