|
Loading Weather...
Follow Us:
BREAKING

സംരംഭകത്വ ബോധവത്കരണ ശില്പശാല

സംരംഭകത്വ ബോധവത്കരണ ശില്പശാല

വൈക്കം: വൈക്കം നഗരസഭയും താലൂക്ക് വ്യവസായ ഓഫീസും ചേർന്ന് സംരംഭകത്വ ബോധവത്കരണ ശില്പശാല നടത്തുന്നു. നാളെ രാവിലെ 10:00 മണിക്ക് വൈക്കം സത്യാഗ്രഹ ഹാളിൽ നഗരസഭ
ചെയർമാൻ അബ്ദുൾ സലാം റാവൂത്തർ ഉത്ഘാടനം ചെയ്യും. നഗരസഭ പരിധിയിലെ നവ സംരംഭകരെ കണ്ടെത്തുന്നതിനും സർക്കാരിന്റെ സ്വയംതൊഴിൽ പദ്ധതികളെക്കുറിച്ചും സംരംഭം തുടങ്ങുന്നതിനാവശ്യമായ നടപടിക്രമങ്ങളെക്കുറിച്ചും അറിവ് പകരുന്നതിനായി ആണ് സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിക്കുന്നത്. വ്യവസായ വകുപ്പിൻ്റെ വിവിധ സബ്‌സിഡി സ്‌കീമുകൾ,വ്യവസായ വകുപ്പിൽ നിന്നുള്ള സേവനങ്ങൾ,ബാങ്ക് ലോൺ നടപടി ക്രമങ്ങൾ, വിവിധ ലൈസൻസ് / രജിസ്ട്രേഷൻ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് ശില്പശാലയിലെ വിഷയങ്ങൾ.
കൂടുതൽ വിവരങ്ങൾക്ക്: 9447065049, ശ്രീശങ്കർ, ബി.ഡി.എസ്.പി വൈക്കം നഗരസഭ