|
Loading Weather...
Follow Us:
BREAKING

സംസ്ഥാന ഫുട്ബോളിൽ മാറ്റുരയ്ക്കാൻ വൈക്കത്ത് നിന്ന് രണ്ട് പെൺ താരങ്ങൾ

സംസ്ഥാന ഫുട്ബോളിൽ മാറ്റുരയ്ക്കാൻ വൈക്കത്ത് നിന്ന് രണ്ട് പെൺ താരങ്ങൾ
സന്യ, ആദ്യാ കൃഷ്ണ, മരിയ, ആഞ്ജലിന, കോച്ച് ജോമോൻ, ദേവപത്മ എന്നിവർ

വൈക്കം: പാലക്കാട് നാളെ നടക്കുന്ന കേരള സ്റ്റേറ്റ് സബ്ജൂനിയർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വൈക്കം സബ് ജില്ലയിൽ നിന്ന് രണ്ട് പെൺ താരങ്ങൾ കോട്ടയം ജില്ലയ്ക്ക് വേണ്ടി ഫുട്ബോളിൽ മാറ്റുരയ്ക്കും. തലയോലപ്പറമ്പ് എ.ജെ.ജോൺ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആഞ്ജലിന മരിയ അനൂപ്, വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ദേവപത്മ എന്നീ കുട്ടികളാണ് സബ് ജില്ലയിൽ നിന്ന് കേരള സ്റ്റേറ്റ് സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. തലയോലപ്പറമ്പ് എ.ജെ.ജോൺ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ  ആദ്യ കൃഷ്ണ, സന്യ മരിയ, എന്നിവർക്ക് ജൂനിയർ കേരള സ്റ്റേറ്റ് സ്കൂൾ ചാമ്പ്യൻഷിപ്പിലേക്ക് കോട്ടയം ജില്ലാ ടീമിൽ സെലക്ഷൻ കിട്ടിയിട്ടുണ്ട്.