ഷോക്കേറ്റു മരിച്ചു
വൈക്കം: ആറാട്ടുകുളങ്ങരയിൽ അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങാ പറിക്കുന്നതിനിടെ ഷോക്കേറ്റ് വയോധിക മരിച്ചു. ഇടത്തിൽ വീട്ടിൽ 62 കാരി രമണിയാണ് മരിച്ചത്. ഷോക്കേറ്റ് വീണ ഉടനെ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാങ്ങാ പറിക്കുന്നതിനിടെ സമീപത്തുകൂടെ പോകുന്ന വൈദ്യുതി ലൈനിൽ തോട്ടി തട്ടിയാണ് അപകടം.
Comments ()