കൊതവറ സെൻ്റ് സേവ്യേഴ്‌സ് കോളജിൽ അക്കാദമിക് സംരംഭങ്ങൾക്ക് തുടക്കമായി
എസ്. സതീഷ്കുമാർ
വൈക്കം: കൊതവറ സെൻ്റ് സേവ്യേഴ്‌സ് കോളജിൽ പുതിയ അക്കാദമിക് സംരംഭങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നിർവഹിച്ചു. വൈക്കം എം.എൽ.എ കെ. ബിനിമോൻ അദ്ധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഫാദർ ഷിജോ കോനുപറമ്പൻ മുഖ്യ പ്രഭാഷണം നടത്തി.
കഠിന പ്രയത്‌നം നടത്തിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാനാകുമെന്നും അതിനായി വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട് മുന്നോട്ടുപോയാൽ ലക്ഷ്യം നേടിയെടുക്കാനാകുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു.

മന്ത്രി റോജി എം.ജോൺ, കെ. ബിനിമോൻ എം.എൽ.എ എന്നിവരെ കോളജ് മാനേജർ ഫാദർ ഷിജോ കോനുപറമ്പൻ ആദരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.കെ.ജെ. എബ്രഹാം, അസിസ്റ്റൻ്റ് പ്രൊഫ. ബ്ലെസി വി. രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹൈമി ബോബി, തലയാഴം പഞ്ചായത്ത് അംഗം നോമി തോമസ്, പി.ടി.എ വൈസ് പ്രസിഡൻ്റ് കെ. മനോജ് കുമാർ, സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എൽ.പി സ്‌കൂൾ
ഹെഡ്മാസ്റ്റർ കെ.ഒ. വർഗീസ്, കൊതവറ പള്ളി കൈക്കാരൻ റോബിൻ ജോസഫ് താഴത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Comments ()