സവര്‍ണജാഥയെ അവിസ്മരണീയമാക്കിയ നിശ്ചല ദൃശ്യം
വൈക്കം: മന്നം നവോത്ഥാന സൂര്യന്‍ പരിപാടിയുടെ ഭാഗമായി ശനിയാഴ്ച്ച വൈകിട്ട് വൈക്കത്ത് നടത്തിയ 97 കരയോഗങ്ങള്‍ പങ്കെടുത്ത വര്‍ണാഭമായ ഘോഷയാത്രയില്‍ അരങ്ങേറിയ നിശ്ചല ദൃശ്യങ്ങള്‍ ശ്രദ്ധേയമായി.
മന്നത്താചാര്യന്‍ വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ സവര്‍ണ ജാഥയെ അനുസ്മരിപിച്ച് വൈക്കം യൂണിയന്‍ മേഖല കമ്മിറ്റി അവതരിപ്പിച്ച നിശ്ചല ദൃശ്യം കാണികള്‍ക്ക് വിസ്മയമായി. അതോടൊപ്പം പുലയനും, ഈഴവനും, നായരും കൂടി തന്റെ വസതിയില്‍ ഭക്ഷണം കഴിക്കുകയും, അമ്മ പാത്രം കഴുകുകയും ചെയ്ത സന്ദര്‍ഭത്തെ അനുസ്മരിപ്പിച്ച് ഗതകാല സ്മരണകള്‍ ഉണര്‍ത്തിയ കലാരൂപങ്ങളും ഘോഷയാത്രയില്‍ ശ്രദ്ധപിടിച്ചുപറ്റി. മന്നത്താചാര്യന്റെ ദേവി ക്ഷേത്രം എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നു കൊടുത്ത കലാരൂപവും ആകര്‍ഷകമായി. മന്നത്താചാര്യനായി വേഷമിട്ടത് എസ്. ലക്ഷ്മണന്‍ കുമാറും, പാര്‍വ്വതിയമ്മയായി ഗിരിജ നായരും, നമ്പൂതിരിയായി ശ്രീകുമാറും, മറ്റു വേഷങ്ങള്‍ ശ്രീനിവാസ്, അനില്‍ കൊണ്ടനാട്ട് മഠവും അവതരിപ്പിച്ചു. വൈക്കം നഗരസഭ പ്രതിപക്ഷ നേതാവ് എസ്. ഹരിദാസന്‍ നായരാണ് നിശ്ചല ദൃശ്യം സംവിധാനം ചെയ്തത്.