Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆
|
Loading Weather...
Follow Us:

വെള്ളക്കെട്ടിൽ വലഞ്ഞു ടി.വി. പുരത്തെ പൊതുവിതരണ കേന്ദ്രം

വെള്ളക്കെട്ടിൽ വലഞ്ഞു ടി.വി. പുരത്തെ പൊതുവിതരണ കേന്ദ്രം
ടി.വി.പുരത്തെ പൊതു വിതരണ കേന്ദ്രം

വൈക്കം: ടി.വി. പുരം വട്ടയിൽ - ഔഷധി റോഡിൽ സ്ഥിതിചെയ്യുന്ന, അരുൺജി ആർ.പി യുടെ ഉടമസ്ഥതയിലുള്ള 181 -ാം നമ്പർ പൊതു വിതരണ കേന്ദ്രമാണ് വെള്ളക്കെട്ടിൽ മുങ്ങിയത്. സമീപമുള്ള ഇടതോടുകൾ നിറഞ്ഞതും പ്രധാന തോടായ ഇടിപിടിത്തറ തോട്ടിലേയ്ക്ക് വെള്ളം ഒഴുകി പോകാത്തതുമാണ് വെള്ളക്കെട്ടിന് കാരണം.

വെള്ളക്കെട്ടു മൂലം പൊതുവിതരണ കേന്ദ്രത്തിലേയ്ക്ക് ജനങ്ങൾ എത്താതെ കച്ചവടം നിലച്ച അവസ്ഥയിലാണ്. ശക്തമായ മഴ തുടർന്നാൽ കടയ്ക്കുള്ളിലേയ്ക്ക് വെള്ളം കയറി വിതരണത്തിനായി സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ നശിച്ചു പോകുമെന്ന ആശങ്കയിലാണ് കടയുടമ. ഇടതോടുകളിൽ നിന്നും പ്രധാന തോട്ടിലേക്ക് വെള്ളം ഒഴുകി പോകാനുള്ള സംവിധാനം കാര്യക്ഷമമാക്കി ഈ പൊതു വിതരണ കേന്ദ്രത്തെ വെള്ളക്കെട്ടിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകി കാത്തിരിക്കുകയാണ് അദ്ദേഹം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും