Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

തലയോലപറമ്പ് റോട്ടറി ക്ലബ്ബിന് പുതിയ ഭരണസമിതി

തലയോലപറമ്പ് റോട്ടറി ക്ലബ്ബിന് പുതിയ ഭരണസമിതി

തലയോലപറമ്പ്: തലയോലപറമ്പ് റോട്ടറി ക്ലബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. പ്രസിഡൻ്റ് റെജിമോൻ ആറാക്കൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം റോട്ടറി മുൻ ഡിസ്ട്രിക് ഗവർണർ എം. സുധി ജബ്ബാർ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരുടെ ജീവിത ദുരിതങ്ങൾക്ക് സാന്ത്വനമേകുന്ന നൂതന പദ്ധതികൾ ആവിഷ്കരിച്ച് തലയോലപറമ്പ് റോട്ടറി സമൂഹത്തിന് മാതൃകയാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുധി ജബ്ബാർ അഭിപ്രായപ്പെട്ടു. സെക്രട്ടറി അഡ്വ. ശ്രീകാന്ത് സോമൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് റോട്ടറി ക്ലബിൻ്റെ പുതിയ ഭാരവാഹികളായി വി.പി ഉണ്ണികൃഷ്ണൻ (പ്രസിഡൻ്റ്), വിനോദ് ബാബു (സെക്രട്ടറി), പ്രകാശൻ ചക്കാല (ട്രഷറർ) എന്നിവർ ഉൾപ്പെട്ട ഭരണസമിതി ചുമതലയേറ്റു. യോഗത്തിൽമികച്ച പ്രവർത്തനം കാഴ്ചവച്ച റെജി ആറാക്കൻ, അഡ്വ. ശ്രീകാന്ത് സോമൻ, എസ്. ദിൻരാജ് തുടങ്ങിയവരെ ആദരിച്ചു. തുടർന്ന് ചികിൽസാ ധനസഹായവും വിദ്യാർഥികൾക്ക് സൈക്കിളും വിതരണം ചെയ്തു. റോട്ടറി കോട്ടയം റവന്യു ജില്ല 3211 ചെസ് ടൂർണമെൻ്റിൻ്റെ ലോഗോ പ്രകാശനവും നടന്നു. അസിസ്റ്റൻ്റ് ഗവർണർ ശിവപ്രസാദ്, അരുൺ സെബാസ്റ്റ്യൻ, ബൈജു സോമനാഥൻ, വിനോദ് ബാബു, മാനസി ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും