മെഡിസിറ്റി ആതുര സേവന മേഖലയിലെ ജനകീയ സംരംഭം: കെ. ബിനിമോൻ എം.എൽ.എ
തലയോലപ്പറമ്പ്: ആതുര സേവന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന ജനകീയ സംരംഭമാണ് മെഡിസിറ്റി സഹകരണ ആശുപത്രിയെന്ന് കെ ബിനിമോൻ എം.എൽ.എ. കൂടുതൽ മേഖലയിലേക്ക് സംഘത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കേണ്ടതുണ്ട്. മെഡിസിറ്റി സഹകരണ ആശുപത്രിയുടെ നവീകരിച്ച കെട്ടിട ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ. ബിനിമോൻ എം.എൽ.എ.

സംഘം പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ്, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് എം.ജെ ജോർജ്ജ് നവംകുളങ്ങരയിൽ,സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ സിമി എ.എസ്, അസിസ്റ്റന്റ് ഡയറക്ടർ ആഡിറ്റ് പ്രിയ സി.എസ്, സമീൽ ഇബ്രാഹിം, സി.വി ജയകുമാർ, ഡോ.എൻ.എം ഐഷാബായി, സീതു ശശിധരൻ, ഷാനോ കെ.പി, അനിത സുഭാഷ്, അബ്ദുൽ സലീം മാളൂസ്, എം.കെ ഷിബു, അനി ചെള്ളാങ്കൽ, കെ.കെ മോഹനൻ, രാജൻ അക്കരപ്പാടം, എ.കെ മണി, മിനിമോൾ എൻ.എസ് , രാധാകൃഷ്ണൻ അനുഗ്രഹ്, ഷാജഹാൻ കോഴിപ്പള്ളിൽ, ഉഷ കെ.ടി, ജനതാ പ്രസാദ്, നെസിയ ഹാരിസ്, റിയമോൾ എ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
Comments ()