സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ വർദ്ധിപ്പിക്കണം
തലയോലപറമ്പ്: കേരളത്തിലെ സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ വർധിപ്പിക്കണമെന്ന് വൈക്കം താലൂക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇടതുപക്ഷ ഗവർമെൻ്റ് നിർത്തലാക്കിയ ഒൻപതു ശതമാനം ഡി.ആർ പുനസ്ഥാപിക്കുക, മിനിമം പെൻഷൻ 10000 രൂപയാക്കുക, പെൻഷൻ തുക 15 ശതമാനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം കൊടുക്കുന്നതിനും യോഗം തീരുമാനിച്ചു.

താലൂക്ക് പ്രസിഡൻ്റ് എൻ.കെ. സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ചാൾസ് ആൻ്റണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് കെ. ജോർജ് ഫിലിപ്പ്, ആർ. ചന്ദ്രസേനൻ, എം.ജെ. ജോർജ്ജ്, എം.പി ഉദയമ്മ, താലൂക്ക് സെക്രട്ടറി കെ.ഒ. ജോസ്, ടി.ആർ. സുനിൽ എന്നിവർ പ്രസംഗിച്ചു.
Comments ()