Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ നിത്യ സഹായ മാതാവിന്റെ നൊവേന തിരുന്നാളിന് കൊടിയേറി

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ നിത്യ സഹായ മാതാവിന്റെ നൊവേന തിരുന്നാളിന് കൊടിയേറി

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ നിത്യ സഹായ മാതാവിന്റെ നൊവേന തിരുന്നാളിന് കൊടിയേറി. ഇടവക വികാരി റവ. ഫാദർ സേവ്യർ ആവള്ളിൽ ആണ് കൊടിയേറ്റിയത്. റവ. ഫാദർ ഷിജോ കോനുപറമ്പൻ വിശുദ്ധ കുർബാനയ്ക്ക് കാർമ്മികത്വം വഹിച്ചു. ഇന്ന് മുതൽ 16 വരെ തീയതികളിൽ വൈകിട്ട് 4.30നു ജപമാല ഉണ്ടാകും. അഞ്ച് മണിക്ക് വിശുദ്ധ കുർബാന, ലദീഞ്ഞു, നൊവേന എന്നീ ചടങ്ങുകൾ നടക്കും. നൊവേന ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് റവ. ഫാദർ വിനു മുളവരിയ്ക്കൽ, റവ. ഫാദർ ഷിബു ചാത്തനാട്ട്, റവ. ഫാദർസോളമൻ കരേടൻ, റവ. ഫാദർ അലക്സ് മേക്കാംതുരുത്തി, റവ. ഫാദർ ഡിനോ മാണിക്യത്താൻ, റവ. ഫാദർ സെബാസ്റ്റ്യൻ ചേന്നാപ്പള്ളി, റവ. ഫാദർ ജോസഫ് മേച്ചേരി, റവ. ഫാദർ ടോജോ വാഴയിൽ, റവ. ഫാദർ ഫ്രെഡ്‌ഡി കോട്ടൂർ എന്നിവർ കാർമ്മികരാകും. തിരുന്നാൾ ആഘോഷ ദിനങ്ങളിൽ പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി റവ. ഫാദർ സേവ്യർ ആവള്ളിൽ, അസിസ്റ്റന്റ് വികാരി റവ. ഫാദർ ആൽജോ കളപ്പുരയ്ക്കൽ, ട്രസ്റ്റിമാരായ റിൻസൺ പന്നിക്കോടൻ, തങ്കച്ചൻ കളമ്പുകാട്ട് എന്നിവർ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും