|
Loading Weather...
Follow Us:
BREAKING

തലയാഴത്ത് ആധുനിക സംവിധാനത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രം

തലയാഴത്ത് ആധുനിക സംവിധാനത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രം
ആധുനിക സംവിധാനത്തോടെ നിർമ്മിച്ച തലയാഴം സാമൂഹ്യ ആരോഗ്യകേന്ദ്രം

വൈക്കം:  തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം നാഷണൽ ഹെൽത്ത് മിഷന്റെ പ്രൊജക്റ്റിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ 1 കോടി 26 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ ആശുപത്രി സമുച്ചയം 16ന് രാവിലെ 11ന് ആരോഗ്യം വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം എൽ എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രമേശ്. പി. ദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ എന്നിവർ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനവും ഉദ്ഘാടനം ചെയ്യും