തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ ഊട്ടു നേർച്ച നടത്തി
തലയോലപ്പറമ്പ്: സെന്റ് ജോർജ് പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാളിനോടനുബന്ധിച്ച് നടത്തിയ ഊട്ട് നേർച്ച വികാരി റവ. ഫാ. സേവ്യർ ആവള്ളിൽ വെഞ്ചരിച്ചു. തുടർന്ന് പാരിഷ് ഹാളിൽ ഊട്ടു നേർച്ച നടന്നു. തിരുനാൾ തിരു കർമങ്ങൾക്കു റവ.ഡോ. പോൾ വെള്ളറയ്ക്കൽ കാർമികത്വം വഹിച്ചു. തിരുനാളിന് ഇടവക വികാരി റവ.ഫാ. സേവ്യർ ആവള്ളിൽ, അസിസ്റ്റന്റ് വികാരി റവ.ഫാ. ആൽജോ കളപ്പുരയ്ക്കൽ, ട്രസ്റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, ജനറൽ കൺവീനർ സിബി വടക്കേ മയ്യോട്ടിൽ എന്നിവർ നേതൃത്വം നൽകി.
Comments ()